Saturday, May 10, 2025

pande pande

 

പണ്ടേ നെഞ്ചിൽ നിന്നോർമ മാത്രമല്ലേ
നീ പോകയോ
അന്നേ നിന്നെ എന്നോരം ചേർത്തതല്ലേ
നീ മായ്കയോ

നാണം മിഴിതൂകുമ്പോൾ നീയാണെന്നാകാശം
കാതോരും ചേരും മൊഴിനാദമമായ് മൂളും
പാരാകെ നിന്നേ തേടീ
അന്നേ അൻപേ എന്നാളുമെന്റേ നീ… നീ…. 

പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ
തിരനോവിലേ വെയിൽനാളമായ്
ഹിമവീഥിയിൽ ചിറകായി നാം
കനവില്ലാതെ നീളും ഇന്നീ ജീവനേ
ഇനി നിൻ നെഞ്ചിലേ ചെറുവിരലാൽ തൊടൂ
നിറമുകിലായ് വരൂ

അന്നേയൻപേ എന്നാളുമെന്റേ നീ… നീ… 
പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ

No comments:

Post a Comment